കൃഷ്ണകുമാറിനും സുരേന്ദ്രനും ട്രോളോട് ട്രോൾ : കൃഷ്ണകുമാറിന്റെ പെരിയ നബിക്കും സുരേന്ദ്രന്റെ ‘സ്ഥാപന’ ദിന ത്തിനും പരിഹാസം

ബിജെപി സ്ഥാനാർത്ഥികളുടെ ഇന്നത്തെ എഫ് ബി പോസ്റ്റിലെ പിഴവുകൾ സോഷ്യൽ മീഡിയക്ക് ആഘോഷം.ഇരുവരുടെയും  അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. സ്ഥാപക ദിനം എന്ന് എഴുതുന്നതിലാണ് സുരേന്ദ്രന്‍ തെറ്റുവരുത്തിയിരിക്കുന്നത്. സ്ഥാപന ദിനമെന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്. ശ്രീപത്മനാഭ സ്വാമിയുടെ പ്രസാദം പെരിയ നബിയിൽ നിന്നും ഏറ്റുവാങ്ങി എന്നാണ് കൃഷ്ണകുമാറിന്റെ പോസ്റ്റ് .പെരിയ നമ്പി എന്നതാണ് നബി ആയത്.

പോസ്റ്റുകളെ പരിഹസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘ശാഖയില്‍ പോയ സമയത്ത് സ്‌കൂളില്‍ പോയില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കും’, എന്നാണ് ഒരു കമന്റ്.
പെരിയ നബി അല്ല, പെരിയ നമ്പി എന്ന് ആരെങ്കിലും ഈ ഹിന്ദുവിനോട് ഒന്ന് പറഞ്ഞുകൊടുക്കണെ എന്നാണ് കൃഷ്ണകുമാറിന്റെ പോസ്റ്റിനോടുള്ള കമന്റ്.”മുസ്ലിം വോട്ട് എങ്കിലും അഞ്ചാറെണ്ണം കിട്ടിയാലോ എന്ന് കരുതി പറഞ്ഞതായിരിക്കും” തുടങ്ങിയ കമന്റുകളുമുണ്ട്.

‘ഒരു വിദ്യാഭ്യാസവുമില്ലെന്ന് നാട്ടുകാരെ മൊത്തം അറിയിക്കുകയാണോ’, ‘സ്ഥാപനമല്ല സ്ഥാപകദിനം സ്ഥാനാര്‍ത്ഥിയുടെ സ്ഥ’, ‘സ്ഥാപനം അല്ല സ്ഥാപക ദിനം എന്നാണ് മിസ്റ്റര്‍ വെങ്കായം’, സ്ഥാപനമല്ല ഉള്ളി സുരേ സ്ഥാപകം.. സ്ഥാപക ദിനം…സ്‌കൂളിലും പോകില്ല തലക്കകത്ത് ചാണകവും പിന്നെങ്ങനാ..’, തുടങ്ങിയ കമന്റുകളുമുണ്ട് പോസ്റ്റിന്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here