മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്. വോട്ടെടുപ്പ് അവസാനിച്ച മണിക്കൂറുകളിലെ കണക്ക് പ്രകാരം 76.61 ശതമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്.

കഴിഞ്ഞ തവണ 76.31 ശതമാനമായിരുന്നു പോളിംഗ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞ തവണ 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം.

ഇത്തവണയും സുരേന്ദ്രന്‍ തന്നെയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. മുസ്‌ലിം ലീഗ് സെക്രട്ടറി എ.കെ.എം അഷ്‌റഫാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സി.പി.ഐ.എമ്മിന്റെ വി.വി രമേശനാണ് എല്‍.ഡി.എഫിനായി മത്സരിക്കുന്നത്.

അതേസമയം മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്.ഡി.പി.ഐ തീരുമാനിച്ചിരുന്നു. എല്‍.ഡി.എഫ്, യു.ഡി.എഫിനെ മഞ്ചേശ്വരത്ത് പിന്തുണയ്ക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here