
ജനാധിപത്യത്വത്ത അർഥവത്താക്കാൻ പ്രാപ്തരാക്കും വിധം അതിൻ്റെ സത്തയെ ഉയർത്തിപ്പിടിച്ച നാടാണ് കേരളമെന്നും. ഉന്നതമായ ജനാധിപത്യ ബോധത്തോടെ വോട്ടവകാശം വിനിയോഗിച്ച എല്ലാവർക്കും നന്ദിയറിയിച്ച് മുഖ്യമന്ത്രി.
ഇവിടെ ജനാധിപത്യം വാഴും. മതേതരത്വം പുലരും. പുരോഗതിയുടെ പാതയിലൂടെ നമ്മൾ ഇനിയും മുന്നോട്ടു പോകും എന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തില്‍ പോളിംഗ് പുര്‍ത്തിയായിരിക്കുകയാണ്, മുഖ്യമന്ത്രി പിണറായി ആർ.സി.അമല ബേസിക് സ്കൂളിൽ എത്തി ആ ഉത്തരവാദിത്വം നിർവഹിച്ചു. ഈ തിരഞ്ഞെടുപ്പില്‍ കേരളം ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് അദേഹം വോട്ട് രേഹപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ഇപ്പോള്‍ വോട്ടവകാശം വിനിയോഗിച്ചവർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഫെയ്സ് ബുക്കില്‍ കേരള ജനതയ്ക്ക് നന്ദി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
ജനാധിപത്യത്തെ അർത്ഥവത്താക്കാൻ പ്രാപ്തരാക്കും വിധം അതിൻ്റെ സത്തയെ ഉൾക്കൊണ്ട നാടാണ് കേരളം. ഈ തെരഞ്ഞെടുപ്പിലും അതു തുടരാനായി എന്നത് നമുക്കോരോരുത്തർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഉന്നതമായ ജനാധിപത്യ ബോധം ഉയർത്തിപ്പിടിച്ച എല്ലാവരേയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.
ജനാധിപത്യ മൂല്യങ്ങളും വർഗീയ-അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി മറികടന്ന കേരളത്തിൻ്റെ അഖണ്ഡതയും, ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഈ പോരാട്ടത്തിൽ കേരളത്തിൻ്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും, വികസനത്തിൻ്റെ ജനകീയ മാതൃകയെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും ആയി ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് ഹാർദ്ദമായി നന്ദി പറയുന്നു.
നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിയ്ക്കുറപ്പാണ്. സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മൾ പടുത്തുയർത്തും. ഇനിയും തോളോട് തോൾ ചേർന്ന് മുന്നോട്ടു പോകും.
Step 2: Place this code wherever you want the plugin to appear on your page.
ജനാധിപത്യത്തെ അർത്ഥവത്താക്കാൻ പ്രാപ്തരാക്കും വിധം അതിൻ്റെ സത്തയെ ഉൾക്കൊണ്ട നാടാണ് കേരളം. ഈ തെരഞ്ഞെടുപ്പിലും അതു…
Posted by Pinarayi Vijayan on Tuesday, 6 April 2021

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here