
ഹരിയാനയിലെ റോത്തക്കിൽ കർഷകർക്കുനേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം. സംസ്ഥാന വ്യാപകമായി കർഷകർ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ കോലംകത്തിച്ചു. പൊലീസിനെ നിലയ്‌ക്കുനിർത്തിയില്ലെങ്കിൽ ബിജെപി സർക്കാരിന് വലിയവില നൽകേണ്ടിവരുമെന്ന് കർഷകസംഘടനകൾ മുന്നറിയിപ്പുനൽകി.
വൃദ്ധ കർഷകർ ഉൾപ്പെടെ നിരവധിപേർക്ക് ലാത്തിയടിയിൽ പരിക്കേറ്റു. കർഷകപ്രക്ഷോഭത്തെ തുടർന്ന് മുഖ്യമന്ത്രിക്ക് പരിപാടി വെട്ടിച്ചുരുക്കി വേഗത്തിൽ മടങ്ങേണ്ടിവന്നു. കഴിഞ്ഞയാഴ്‌ച ഉപമുഖ്യമന്ത്രിയും ജെജെപി പാർടി നേതാവുമായ ദുഷ്യന്ത് ചൗത്താലയ്‌ക്കും കർഷകപ്രക്ഷോഭം കാരണം പരിപാടികൾ റദ്ദാക്കേണ്ടിവന്നു.ഭിവാനിയിലെ കിത്‌ലാന ടോൾ പ്ലാസയിൽ മുഖ്യമന്ത്രിയുടെ കോലംകത്തിക്കലിൽ നൂറുകണക്കിനു കർഷകർ പങ്കാളികളായി.
ഡൽഹിക്കു ചുറ്റുമായുള്ള കുണ്ട്‌ലി–-മനേസർ–-പൽവൽ എക്‌സ്‌പ്രസ് പാത കർഷകർ 24 മണിക്കൂര്‍ ഉപരോധിക്കും. ശനിയാഴ്‌ച പകൽ 11ന് ആരംഭിക്കുന്ന ഉപരോധം ഞായറാഴ്‌ച 11 വരെ തുടരും. മാർച്ചിൽ 12 മണിക്കൂർ കെഎംപി എക്‌സ്‌പ്രസ് വേ കർഷകർ ഉപരോധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here