സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിങ്ങ് ശതമാനമാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പോളിങ്ങിന് ഒപ്പമെത്തിയില്ലെങ്കിലും 77.77 എന്ന സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിങ്ങ് ശതമാനമാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്.ഇരിക്കൂർ ഉൾപ്പെടെ സിറ്റിങ്ങ് സീറ്റുകളിൽ പോളിങ്ങ് കുറഞ്ഞത് യു ഡി എഫ് ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖ നേതാക്കൾ കണ്ണൂരിൽ വോട്ട് രേഖപ്പെടുത്തി

യു ഡി എഫ് സിറ്റിങ്ങ് സീറ്റുകളായ ഇരിക്കൂർ,പേരാവൂർ,അഴീക്കോട് മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ പോളിംഗ് ശതമാനം കുറഞ്ഞു.ഇത് തിരിച്ചടിയാകുമെന്നാണ് യു ഡി എഫിന്റെ ആശങ്ക.ജില്ലയിൽ ഏറ്റവും ഉയർന്ന പോളിങ് തളിപ്പറമ്പിലും കുറഞ്ഞ പോളിങ് തലശ്ശേരിയിലും രേഖപ്പെടുത്തി.പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ അനുകൂലമാകുമെന്നാണ് ഇരു മുന്നണികളുടെയും അവകാശ വാദം.കണ്ണൂരിൽ വോട്ടെടുപ്പിൽ എൽ ഡി എഫ് അനുകൂല തരംഗമാണ് ഉണ്ടായതെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർ സി അമല സ്‌കൂളിലും,സി പി ഐ എം പോളിറ്റ് ബ്യുറോ കോടിയേരി ബാലകൃഷ്ണൻ കോടിയേരി ജൂനിയർ ബേസിക് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗവും തളിപ്പറമ്പിലെ എൽ ഡി എഫ് സ്ഥാനാർഥിയുമായ എം വി ഗോവിന്ദൻ മാസ്റ്റർ മൊറാഴ സെൻട്രൽ യു പി സ്‌കൂളിലും മട്ടന്നൂർ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ പഴശ്ശി വെസ്റ്റ് യു പി സ്‌കൂളിലും വോട്ട് ചെയ്തു.സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗവും മന്ത്രിയുമായ ഇ പി ജയരാജൻ അരോളി ജി എച്ച് എസിലും സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെശ്രീമതി ടീച്ചർ ചെറുതാഴം സൗത്ത് ഗവ എൽ പി ആകൂളിലും വോട്ട് രേഖപ്പെടുത്തി.ജില്ലയിൽ സമാധാന പരമായിരുന്നു തിരഞ്ഞെടുപ്പ്.പാനൂരിൽ കള്ള് വോട്ട് ചെയ്യാൻ ശ്രമിച്ച ലീഗ് പ്രവർത്തകൻ ഷാൻ യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൈരളി ന്യൂസ് കണ്ണൂർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News