മഞ്ചേശ്വരത്ത്‌ സുരേന്ദ്രന്റെ പ്രതിഷേധനാടകം

മഞ്ചേശ്വരത്ത്‌ വോട്ടെടുപ്പ്‌ അലങ്കോലമാക്കാൻ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന്റെ ശ്രമം. വോട്ടെടുപ്പ്‌ സമയം കഴിഞ്ഞെത്തിയ ഏതാനും ബിജെപിക്കാരെ വോട്ടുചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ പൈവളികെ പഞ്ചായത്ത്‌ കന്യാലയിലെ 130 –-ാം നമ്പർ ബൂത്തിലാണ്‌ സുരേന്ദ്രന്റെ പ്രതിഷേധനാടകം.

വൈകിട്ട്‌ ആറുമുതൽ ഏഴുവരെ കോവിഡ്‌ രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കുമാണ്‌ വോട്ടു‌ചെയ്യാൻ അവസരം. മറ്റുള്ളവർക്ക്‌ ആറുവരെയാണ്‌ സമയം. 6.15ന്‌ എത്തിയ, രോഗികളല്ലാത്ത നാലുപേരെ പ്രിസൈഡിങ് ഓഫീസർ വോട്ടു‌ചെയ്യാൻ അനുവദിച്ചില്ല. 6.45ന്‌ വീണ്ടും അഞ്ചുപേരെത്തിയപ്പോഴും ഉദ്യോഗസ്ഥർ ജില്ലാ വരാണാധികാരിയുടെ നിർദേശം വ്യക്തമാക്കി. ഇതിനിടെ സുരേന്ദ്രൻ ബൂത്തിലെത്തി കുത്തിയിരുന്നു. രാത്രിയും ഇത്‌ തുടർന്നു.

മണ്ഡലത്തിൽ പ്രചാരണത്തിനുപോലും കൃത്യമായി എത്താത്ത സുരേന്ദ്രൻ തോൽവി ഉറപ്പായപ്പോഴാണ്‌ പ്രതിഷേധനാടകം കളിക്കുന്നതെന്ന്‌ എൽഡിഎഫ്‌ മണ്ഡലം സെക്രട്ടറി ഡോ. വി പി പി മുസ്‌തഫ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News