മഹാരാഷ്ട്രയിലെ ഗുരുതരാവസ്ഥ തുടരുന്നു; ഇന്ന് 55469 കേസുകള്‍, മുംബൈ 10000 കടന്നു

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 47,288 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ചൊവ്വാഴ്ച 55,469 കേസുകള്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച സംസ്ഥാനത്ത് 8,181 കേസുകള്‍ കൂടി ഉയര്‍ന്നു. 297 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരണസംഖ്യ 56,330 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയ 201,692 ടെസ്റ്റുകളുടെ പശ്ചാത്തലത്തിലാണ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചത് – 26,009 ടെസ്റ്റുകളുടെ വര്‍ദ്ധനവ്. ഏപ്രില്‍ 4 മുതല്‍ ഏപ്രില്‍ 5 വരെ സംസ്ഥാനം 175,683 ടെസ്റ്റുകള്‍ നടത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ 10,040 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 7,019 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇത് വരെ നഗരത്തില്‍ രോഗം മുക്തി നേടിവരുടെ എണ്ണം 3,82,004 ആയി രേഖപ്പെടുത്തി. രോഗമുക്തി നിരക്ക് – 81%. നിലവില്‍ 77,495 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച 32 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം ഇരട്ടിപ്പിക്കല്‍ നിരക്ക് 38 ദിവസമായി ചുരുങ്ങി. രോഗ വളര്‍ച്ചാ നിരക്ക് 1.79% രേഖപ്പെടുത്തി.

മറ്റ് ജില്ലകളില്‍ താനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലും കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു. താനെയില്‍ 5,287 പുതിയ കേസുകളും നാഗ്പൂരില്‍ 3,305 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് -19 ന്റെ 4,638 പുതിയ കേസുകളും നാസിക്കില്‍ രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News