തിരുവന്തപുരത്ത് പ്രാദേശിക മേഖലകളില്‍ കനത്ത പോളിംഗ്

തിരുവന്തപുരം ജില്ലയില്‍ പ്രാദേശിക മേഖലകളില്‍ കനത്ത പോളിംഗ് രേഖപെടുത്തി.ഏറ്റവും കൂടുതല്‍ അരുവിക്കരയിലും കുറവ് തിരുവനന്തപുരം മണ്ഡലത്തിലുമാണ്.കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായികോണത്ത് ബിജെപി പ്രവര്‍ത്തകര്‍ സി പി എം പ്രവര്‍ത്തകരെ മര്‍ദ്ദിച്ച്ത് സംഘര്‍ഷത്തിന് ഇടയാക്കി.

2016തെരഞ്ഞെടുപ്പിനേക്കാള്‍ മുന്നിലായിരുന്നു തിരുവനന്തപുരം.മലയോര മേഖലകളിലടക്കം സമയം കഴിഞ്ഞിട്ടും പോളിംഗ് ബൂത്തുകളില്‍ നീണ്ടനിരയായിരുന്നു കാണപെട്ടത്.പതിനാല് മണ്ഡലങ്ങളില്‍ പത്തിടത്തും 70സതമാനം കടന്നു.ഒടുവിലത്തെ കമക്കനുസരിച്ച് ജില്ലയില്‍ 70.01ശതമാനം പോളിംഗ് രേഖപെടുത്തി.73.27സതമാനം വോട്ടിംഗ് നടന്ന അരുവിക്കരയാണ് മുന്നില്‍.

ഏറ്റവും കുറവ് അരുവിക്കര മണ്ഡലത്തിലാണ് 61.92ശതമാനം.മറ്റു ജില്ലകലിലെ കണക്ക് വര്‍ക്കല – 70.23 ആറ്റിങ്ങല്‍ – 70.61ചിറയിന്‍കീഴ് -70.79 നെടുമങ്ങാട് -71.54 വാമനപുരം – 70.90 കഴക്കൂട്ടം -69.63 വട്ടിയൂര്‍ക്കാവ് – 64.16 നേമം – 69.80 പാറശാല – 72.41കാട്ടാക്കട – 72.21കോവളം – 70.76
നെയ്യാറ്റിന്‍കര – 72.23എന്നിങ്ങനെയാണ്.കനത്ത മത്സരം നടക്കുന്ന നേമം അരുവിക്കര കഴക്കൂട്ടം എന്നിവിടങ്ങളില്‍ വോട്ടിംഗ് വര്‍ദ്ദിച്ചതില്‍ മൂന്ന് മുന്നണികളും പ്രതീക്ഷ വയ്ക്കുന്നുണ്ട്. അതേസമയം ജില്ലയില്‍ സമാധാന പൂര്‍ണമായിരുന്നു പോളിംഗ് എങ്കിലും ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News