മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു ; എല്ലാ കണ്ണുകളും ഇനി ബംഗാളിലേക്ക്

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എല്ലാ കണ്ണുകളും ബംഗാളിലേക്ക്. ബംഗാളിൽ മാത്രമാണ് ഇനി തെരഞ്ഞെടുപ്പ് ബാക്കിയുള്ളത്. 294 മണ്ഡലങ്ങളിലേക്ക് 8 ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. 44 മണ്ഡലങ്ങളിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് 10ന് നടക്കും. അതേ സമയം വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്തു ഒരുക്കിയിട്ടുള്ളത്..

മൂന്നാംഘട്ട തെരഞ്ഞെടുപ്പോടെ കേരളം, തമിഴ്നാട്,  പുതുച്ചേരി, അസം സംസ്ഥാനങ്ങളിലെ വോട്ടെടുപ്പാണ് പൂർത്തിയായത്. അസമിൽ മൂന്ന് ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടന്നപ്പോൾ മറ്റ്‌ സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയായി. അതേ സമയം ബംഗാളിൽ 8 ഘട്ടങ്ങളിയാണ് വോട്ടെടുപ്പ് പൂർത്തിയാവുക.

295 സീറ്റുകളുള്ള ബെംഗളിൽ മൂന്ന് ഘട്ടങ്ങാക്കിലായി ഇതുവരെ 91 സീറ്റുകളായിലേക്കുള്ള വിധിയെഴുതാണ് കഴിഞ്ഞത്. അടുത്ത ഘട്ട തെരഞ്ഞെടുപ്പ് 10ന് നടക്കും. 44 സീറ്റുകളിലേക്കാൻ 4ആം ഘട്ടത്തിലെ വോട്ടെടുപ്പ്. അതേ സമയം ആദ്യ മൂന്ന് ഘട്ടങ്ങളിലും വ്യാപക അക്രമസംഭവങ്ങളാണ് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അസമിൽ തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ സേനയെ ബംഗാളിൽ വിന്യാസിക്കും. മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 31 മണ്ഡലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ബൂത്തുപിടിത്തവും, അക്രമവുമാണ് നടന്നത്.

അതേസമയം, വിവി പാറ്റുകളും, ഇവിഎം മെഷിനുകളും തൃണമൂൽ നേതാവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവം വലിയാ വിവാദമായി മാറിക്കഴിഞ്ഞു. തൃണമൂൽ കോണ്ഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമാണ് എതിർപാർട്ടികൾ ഉയർത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News