വോട്ടിംഗ് മെഷീനുമായി പുറപ്പെട്ട ബസ് യുഡിഎഫ് സ്ഥാനാർത്ഥി തടഞ്ഞു

നാദാപുരത്ത് വോട്ടിംഗ് മെഷീനുമായി പുറപ്പെട്ട ബസ് യുഡിഎഫ് സ്ഥാനാർത്ഥി കെ പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ വഴിയിൽ തടഞ്ഞു.

വോട്ടിംഗിന് ശേഷം വോട്ടിംഗ് മെഷീൻ്റെ ബാറ്ററി അഴിക്കാൻ കഴിഞ്ഞിരുന്നില്ല. ഏജന്റുമാരുടെ സമ്മതത്തോടെ കലക്ടറേറ്റിൽ വെച്ച് ബാറ്ററി നീക്കാം എന്ന ധാരണയിൽ ഉദ്യോഗസ്ഥർ യാത്രയാവുകയായിരുന്നു.

ഇതിനിടയിലാണ് അതീവ സുരക്ഷയിൽ സൂക്ഷിക്കാനായി
വോട്ടിംഗ് മെഷീനുമായി പോകുകയായിരുന്നു ബസ് കല്ലാച്ചി വാണിയൂർ റോഡിൽ കെ പ്രവീൺ കുമാറും സംഘവും തടഞ്ഞത്.

കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂളിലെ 183 എ ബൂത്തിലെ വോട്ടു രേഖപ്പെടുത്തിയ മെഷിനുമായി പോകുകയായിരുന്ന ബസ്സാണ് തടഞ്ഞത്.

സ്ഥലത്ത് സംഘർഷം ഉടലെടുത്തതോടെ നാദാപുരത്ത് നിന്നും പോലീസ് എത്തി കളക്ടറുടെ അനുമതിയോടെ ബസ് റിലീസ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News