കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് ഏറ്റവും കൂടുതല്‍ പോളിങ്

കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് ഏറ്റവും കൂടുതല്‍ പോളിങ്ങ്. 76.81 ശതമാനം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പികളിലേയും ലോകസഭാ തെരഞ്ഞെടുപ്പുകളിലും രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതലാണ് ഇത്തവണത്തേത്. 2016ല്‍ 76 . 19 ആയിരുന്നു പോളിങ്ങ് ശതമാനം. 2020ലെ ഉപതെരഞ്ഞെടുപ്പില്‍ ഇത് 75.82 ശതമാനവും. ലോകസഭാ തെരഞ്ഞെടുപ്പില്‍ 75.87 ശതമാനമായിരുന്നു പോളിങ്ങ് രേഖപ്പെടുത്തിയത്.

വോട്ടെടുപ്പ് കഴിഞ്ഞതോടെ രേഖപ്പെടുത്തിയത് 74.02 ശതമാനം പോളിങ് ആണ്. ആലപ്പുഴ എറണാകുളം, കോഴിക്കോട്, തൃശൂര്‍ പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 70 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തി. പത്തനംതിട്ടയിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്താണ് റിക്കാര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 76.51 ശതമാനമാണ് ഇവിടെ പോളിംഗ്. മെയ് രണ്ടിനാണ് രിസള്‍ട്ട് അറിയുന്നത്.

വടക്കന്‍ കേരളത്തിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. 2016 ല്‍ 77.35 ശതമാനമായിരുന്നു പോളിംഗ്. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു. കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിംഗ് നടന്നു. അവസാന ലാപ്പില്‍ മുന്നണികള്‍ ഇഞ്ചോടിഞ്ച് മത്സരം കാഴ്ച്ചവച്ചതിന്റെ ആവേശം വോട്ടര്‍മാര്‍ കൂടി ഏറ്റടുത്തതോടെ സംസഥാനത്ത് രാവിലെ മികച്ച പോളിങ്ങായിരുന്നു.

തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ കനത്ത പോളിങ് ആയിരുന്നുവെങ്കിലും ഉച്ചയോടെ പോളിംഗ് മന്ദഗതിയിലായി. വോട്ടിങ് ആറ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ വോട്ടിങ് ശതമാനം 50 ശതമാനംകടന്നിരുന്നു. സമാധാനപരമായാണ് സംസ്ഥാനത്ത് വോട്ടിങ് പുരോഗമിച്ചത്. എന്നാല്‍ അങ്ങിങ്ങ് ചെറിയ തോതിലുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം രാവിലെ മുതല്‍ കനത്ത പോളിങായിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം നേമത്ത പോളിംഗ് കുറഞ്ഞു. രാവിലെ തന്നെ വോട്ടര്‍മാരെ ബൂത്തുകളിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മുന്നണി പ്രവര്‍ത്തകര്‍. രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News