പശ്ചിമ ബംഗാളില്‍ ബിജെപി പോളിംഗ് ബൂത്തുകള്‍ ബലമായി പിടിച്ചെടുക്കുകയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചുവെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നും മമത ആരോപിച്ചു. കേന്ദ്ര സേനയെ ഉപയോഗിച്ച്
ബിജെപി വ്യാപക അക്രമങ്ങള്‍ തുടരുകയാണെന്നും മമത പറഞ്ഞു.
കേന്ദ്ര സേനയുടെ കയ്യേറ്റം തുടരുകയാണ്. സേനാംഗങ്ങള്‍ ജനങ്ങളെ പരസ്യമായി വിരട്ടുകയും തൃണമൂല്‍ കോണ്‍ഗ്രസ് അനൂകൂല വോട്ടുകള്‍ വോട്ടര്‍മാരെ ഭീഷണിപ്പടുത്തി ബിജെപിക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും മമത ട്വിറ്ററില്‍ കുറിച്ചു.
സി.ആര്.പി.എഫ്, സി.ഐ.എസ്.എഫ്, അതിക്രമങ്ങള്‍ക്ക് നേരെ തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ണടയ്ക്കുകയാണെന്നും അവര്‍ രാവിലെ മുതല്‍ പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ മര്‍ദ്ദിച്ചും മാനസികമായി ഭയപ്പടുത്തിയും ബിജെപിക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നും മമത പറഞ്ഞു.
ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ ബിജെപി ഗുണ്ടകളെ സഹായിക്കാന്‍ കേന്ദ്രം സിആര്‍പിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തോക്കുകളിലൂടെയാണ് ബിജെപി തിരഞ്ഞെടുപ്പ് നടത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് പോലും നരേന്ദ്ര മോദിയുടെ അത്ര തരം താഴ്ന്നിട്ടില്ലെന്നും മമത വ്യക്തമാക്കി. കേന്ദ്ര സേനയുടെ ഉപദ്രവം നേരിടുകയാണെങ്കില്‍ പോലീസില്‍ പരാതി നല്‍കണമെന്ന് മമത വനിതാ വോട്ടര്‍മാരോട് ആവശ്യപ്പെട്ടു.
അതേസമയം, വ്യാപക അക്രമസംഭവങ്ങള്‍ നടന്നിട്ടും മൂന്നാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ 77.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
സൗത്ത് 24, പര്‍ഗാനാസ് ജില്ലയിലെ 16 സീറ്റുകളില്‍ 76.92 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹൗറയിലെ ഏഴ് സീറ്റുകളില്‍ 77.93 ശതമാനം വോട്ടും ഹൂഗ്ലി ജില്ലയിലെ എട്ട് നിയമസഭാ വിഭാഗങ്ങളില്‍ 79.36 ശതമാനവും വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here