പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആസൂത്രിത കൊലപാതകമല്ല ഇതെന്നും ദാമോദരന്‍ എന്ന സി പി എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതാണ് സംഭവത്തിന്റെ തുടക്കമെന്നും ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രദേശത്ത് പ്രകോപനം സൃഷ്ടിച്ചുവെന്നും എംവി ജയരാജന്‍ വ്യക്തമാക്കി.
പൊതുവേ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം വേണം. ലീഗ് ശക്തി കേന്ദ്രത്തിലാണ് സംഭവം നടന്നത്. സി പി ഐ എം മുന്‍കൈയെടുത്ത് അക്രമം നടത്താന്‍ സാധ്യത ഇല്ലാത്ത സ്ഥലമാണത്.
നാട്ടില്‍ സമാധാനം വേണമെന്നാണ് സി പി ഐ എം ആഗ്രഹിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെയും ലീഗുകാര്‍ മര്‍ദ്ദിച്ചു. മാതൃഭൂമി, മീഡിയാവണ്‍ ചാനല്‍ പ്രതിനിധികളെയും ആക്രമിച്ചുവെന്നും എംവി ജയരാജന്‍ പറഞ്ഞു.
പ്രതികള്‍ ആരെന്ന് പോലീസ് കണ്ടെത്തണം.സി പി എം അക്രമം നടത്താന്‍ ഒരു സാധ്യതയും ഇല്ലാത്ത പ്രദേശമാണത്.ആ പ്രദേശത്ത് സി പി എം പ്രവര്‍ത്തകര്‍ നന്നേ കുറവാണ്. സമാധാന ശ്രമങ്ങള്‍ക്കായി നല്ല ഇടപെടല്‍ ആവശ്യമുണ്ട്.സംഘര്‍ഷം ഇല്ലാതാക്കാന്‍ എല്ലാവരും മുന്നോട്ട് വരണം.
ഇതിന് സി പി എം മുന്‍കൈ എടുക്കും.
പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്ത സമയത്ത് തന്നെ സി പി എം -ലീഗ് പ്രാദേശിക നേതൃത്വം ഇടപെട്ടിരുന്നു. ഇതിന് ശേഷവും ഷനോസിനെ തട്ടികൊണ്ട് പോയി അക്രമിച്ചതാണ് പിന്നീടുണ്ടായ സംഭവങ്ങള്‍ക്ക് കാരണമായതെന്നും എംവി ജയരാജന്‍ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.