കടല്‍ക്കൊലക്കേസ് സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

കടല്‍ക്കൊലക്കേസ് സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. കടല്‍ക്കൊലക്കേസ് അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത.

ഇറ്റാലിയന്‍ സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട കേസാണിത്. ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍. കടല്‍ക്കൊലക്കേസ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here