
സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എ കെ ബാലൻ.
സുകുമാരൻ നായർ ബിജെപി അല്ലെങ്കിൽ കോൺഗ്രസ് എന്ന് പറയാൻ ആർജ്ജവം കാണിക്കണമെന്ന് എ കെ ബാലൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം ഉയർത്തി വിശ്വാസി – അവിശ്വാസി പോരാട്ടം എന്ന സുകുമാരൻ നായരുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.
തൻ്റെ പരാതിയിൽ ഇലക്ഷൻ കമ്മീഷൻ നടപടി എടുക്കണം. ഇത് ഏറ്റു പിടിച്ച് പ്രചരിപ്പിച്ച ബിജെപിക്കും, യുഡിഎഫിനും എതിരെ നടപടി വേണമെന്നും എ കെ ബാലൻ കോഴിക്കോട് പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here