കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി നക്സലുകൾ തടവിലാക്കിയ ജവാന്റെ ഭാര്യ

കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ഛത്തീസ്ഗഡിൽ നക്സലുകൾ തടവിലാക്കിയ കശ്മീർ സ്വദേശിയായ ജവാന്റെ ഭാര്യ രംഗത്തെത്തി.

രാകേശ്വറിനേ കാണാതായ ഏപ്രിൽ 3 മുതൽ അദ്ദേഹത്തെ കണ്ടെത്താൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും, എത്രെയും പെട്ടെന്ന് ഒരു മധ്യസ്ഥനെ കണ്ടെത്താൻ സർക്കാർ തയ്യാറാകണമെന്നും രാകേശ്വറിന്റെ ഭാര്യ ആവശ്യപ്പെട്ടു.

ജവാന്റെ മോചനം ആവശ്യപ്പെട്ടു കശ്മീരിൽ പ്രദേശവാസികൾ റോഡ് ഉപരോധിച്ചു പ്രതിഷേധം നടത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിൽ സുക്മ ബീജപുർ ജില്ലാ അതിർതിയിൽ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.

24 ജവാന്മാർ കൊല്ലപ്പെട്ടെന്നും, ഒരു ജവാൻ കസ്റ്റഡിയിൽ ആണെന്നുമാണ് മാവോയിസ്റ്റുകൾ അവകാശപ്പെടുന്നത്.

തടവിലാക്കിയ രാകേശ്വർ സിങ് മൻഹസിനെ വിടണമെങ്കിൽ സർക്കാർ മധ്യസ്ഥനെ നിയോഗയ്ക്കണമെന്നാണ് ആവശ്യം.

എന്നാൽ നക്സലുകൾ ഔദ്യോഗിക അവശ്യങ്ങളൊന്നും ഇതുവരെ ഉന്നയിച്ചിട്ടില്ല. അതേ സമയം സംഭവത്തിൽ കേന്ദ്രസർക്കാറിനെതിരെ രാകേശ്വറിന്റെ ഭാര്യ രംഗത്തെത്തി.

ജവാനെ മാവോയിസ്റ്റുകളുടെ പിടിയിൽ നിന്നും മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ലെന്ന്  രാകേശ്വർ സിംഗ് മൻ‌ഹാസിന്റെ ഭാര്യ മീനു ആരോപിച്ചു.

അവധി കഴിഞ്ഞു ഡ്യൂട്ടിയിൽ റിപ്പോർട്ട് ചെയ്യാൻ ഒരു ദിവസം വൈകിയാൽ നടപടി ഉണ്ടാകും. എന്നാൽ രാകേശ്വറിന്റെ കാണാതായ ഏപ്രിൽ 3 മുതൽ അദ്ദേഹത്തെ കണ്ടെത്താൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും, മധ്യസ്ഥനെ ഉടനെ കണ്ടെത്തണമെന്നും മീനു ആവശ്യപ്പെട്ടു.

രാകേശ്വർ സിംഗ് മൻഹാസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-അഖ്‌നൂർ ഹൈവേ പ്രദേശവാസികൾ തടഞ്ഞു.

രാകേശ്വർ സിംഗ് മൻ‌ഹാസിന്റെ കുടുംബാംഗങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി. എന്നാൽ ജവാൻ കണ്ടെത്താനുള്ള നടപടികൾ തുടരുകായാണെണെന്നാണ് ഔദ്യോഗിക അറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel