തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ. മലയിൻകീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബൂത്തിലിരുന്ന് സ്ലിപ്പ് എഴുതി നൽകിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി ഹരീഷ് സ്ലിപ്പെഴുതി നൽകുന്ന ദൃശ്യം കൈരളി ന്യൂസിന് ലഭിച്ചു.
ഗുരുതരമായ സർവീസ് ചട്ടലംഘനമാണ് മലയിൻകീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷിൻ്റെ ഭാഗത്തു നിന്നും ഉണ്ടായത്. സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കണമെന്നിരിക്കെയാണ്.
ഹരീഷ് പരസ്യമായി യു.ഡി.എഫ് ൻ്റെ തെരഞ്ഞെടുപ്പ് ബൂത്തിലിരുന്ന് വോട്ടർമാർക്ക് സ്ലീപ് എഴുതി നൽകിയത്. കാട്ടാക്കട മണ്ഡലത്തിലെ യു ഡി.എഫ് സ്ഥാനാർത്ഥി മലയിൻകീഴ് വേണുഗോപാലിനു വേണ്ടിയാണ് ഹരീഷ് സ്ലിപ്പെഴുതി നൽകിയത്.
വോട്ടർക്ക് വേണ്ടി എ.എസ്.ഐ സ്ലീപ്പ് എഴുതുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇയാൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. അതേ സമയം കോൺഗ്രസ് എം.എൽ.എ വി.എസ്.ശിവകുമാറിൻ്റെ മുൻഗൺമാനാണിയാൾ.
Get real time update about this post categories directly on your device, subscribe now.