ADVERTISEMENT
ഈ സാമ്പത്തികവർഷത്തെ ആദ്യ പണവായ്പ നയത്തിൽ നിരക്കുകളിൽ മാറ്റംവരുത്താതെ ആര്‍ബിഐ.
കോവിഡ് സാഹചര്യത്തിൽ തകർന്ന സാമ്പത്തിക മേഖലയുടെ തിരിച്ചു വരവ് ലക്ഷ്യമിട്ടാണ് നിരക്കുകളിൽ മാറ്റം വരുത്താഞ്ഞത്.
റിപ്പോനിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും.
2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കിൽ ആർബിഐ 2.50ശതമാനത്തിന്റെ കുറവാണുവരുത്തിയത്.
എന്നാൽ പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് വെല്ലുവിളിയാണെന്ന് വായ്പാ നയ രൂപീകരണ സമിതി വിലിയുരുത്തി.
സാമ്പത്തിക രംഗം തിരിച്ചു വരവിന്റെ പാതയിലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് 50,000 കോടി രൂപയുടെ പുതിയ വായ്പ നൽകും അദ്ദേഹം അറിയിച്ചു.
കോവിഡ് വ്യാപനം പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതി അപകടത്തിൽ ആക്കിയെന്നും അത് ദേശിയ നിരക്കുകളെ സ്വാധീനിച്ചുവെന്നും
ഈ സാമ്പത്തികവർഷത്തെ ആദ്യ പണവായ്പ നയത്തിൽ നിരക്കുകളിൽ മാറ്റംവരുത്താതെ ആര്‍ബിഐ ഗവർണർ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.