സംസ്ഥാനത്ത് കോവിഡിന്റെ കാര്യത്തില്‍ വരുന്ന ദിവസങ്ങളില്‍ വളരയേറെ ശ്രദ്ധിക്കണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
ലോക്ഡൗണ്‍ പ്രായോഗികമല്ലെന്നും കൂട്ടായ്മകള്‍ പരമാവധി കുറയ്ക്കുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വീണ്ടും അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അറിയിച്ചു.
ചെറിയ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് പോകണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിക്കുന്നു. കൂടാതെ ‘ബാക്ക് ടു ബേസിക് ‘ പ്രചാരണം ശക്തമാക്കും.
അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് തിരിച്ചു പോകുക ലക്ഷ്യം. സാമൂഹിക അകലം,മാസ്‌ക്, സാനിറ്റൈസര്‍ എന്നത് നിര്‍ബന്ധമാക്കണമെന്നും ടീച്ചര്‍ പറഞ്ഞു.
രോഗ വ്യാപന സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ശക്തമാക്കണം. നാളെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്
കൂടുതല്‍ രോഗ വ്യാപനം ഉള്ള സംസ്ഥാനങ്ങളുടെ യോഗമാണ് വിളിച്ചത്. അതേസമയം വാക്‌സിനേഷന്‍ കേരളത്തില്‍ വിജയകരമായി പുരോഗമിക്കുന്നുവെന്നും ടീച്ചര്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.