കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി രംഗത്ത്.
മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്കയുണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷറഫ് തള്ളിപ്പറഞ്ഞത്.
മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനാണെന്നും എല്‍ഡിഎഫുകാര്‍ ബിജെപിക്ക് വോട്ടു ചെയ്തിട്ടുണ്ടാകുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
ഇതിനെ എതിര്‍ത്താണ് അഷറഫ് രംഗത്തെത്തിയത്. മതേതര വോട്ടുകള്‍ പരമാവധി സമാഹരിക്കാനായിട്ടുണ്ടെന്നും ഉറച്ച വിജയ പ്രതീക്ഷ ആണുള്ളതെന്നും അഷറഫ് പറഞ്ഞു.
10000 ത്തില്‍ ആധികം ലീഡ് നേടി വിജയിക്കാനാകും. വോട്ട് കച്ചവടം നടന്നിട്ടില്ല . മഞ്ചേശ്വരം, കുമ്പള, മംഗള്‍പ്പാടി പഞ്ചായത്തുകളില്‍ വന്‍ ലീഡ് നേടുമെന്നും അഷറഫ് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.