കോവിഡ് വ്യാപനം രൂക്ഷം; വാക്സിനേഷൻ ഊർജ്ജിതമാക്കാനൊരുങ്ങി കേന്ദ്രം

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വാക്സിനേഷൻ ഊർജ്ജിതമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെയുള്ള തൊഴിൽ ഇടങ്ങളിൽ, ജീവനക്കാർക്ക് വാക്സിനേഷന് പ്രത്യേക സൗകര്യങ്ങളൊരുക്കാനാണ് നീക്കം.

ഏപ്രിൽ 11നകം ഇത് സംബന്ധിച്ച നടപടിക്രമങ്ങൾക്ക്  തയ്യാറാകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

നൂറോളം യോഗ്യതയുള്ള  ഗുണഭോക്താക്കളുണ്ടെങ്കിൽ  ജോലിസ്ഥലത്ത് വാക്സിനേഷൻ സെന്റർ അനുവദിക്കുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

നാൽപ്പത്തഞ്ചോ അതിന് മുകളിലോ പ്രായമായ ജീവനക്കാർക്കാണ് വാക്സിൻ സ്വീകരിക്കാൻ സൗകര്യം ഒരുക്കുക.

ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള  ദൗത്യ സേന, മുൻസിപ്പൽ കമ്മീഷ്ണറുടെ നേതൃത്വത്തിലുളള അർബൻ ദൗത്യസേന വിഭാഗങ്ങൾ സ്ഥാപന മേധാവികളുമായി ആശയ വിനിമയം നടത്തി തൊഴിൽ ഇടങ്ങളുടെ പട്ടിക തയ്യാറാക്കാനാണ് നിർദ്ദേശം.

അതേ സമയം വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യ മന്ത്രിമാരുടെ യോഗം നാളെ നടക്കും.

വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടക്കുക. വാക്‌സിനേഷൻ അവലോകനവും പ്രശ്നപരിഹാരവും യോഗത്തിൽ ചർച്ചചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News