
ഫോബ്സ് മാഗസിന്റെ ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ പട്ടികയിൽ 10 മലയാളികൾ ഇടം പിടിച്ചു.പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി.
480 കോടി ഡോളറിൻ്റെ ഏതാണ്ട് 35,600 കോടി രൂപ ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയിൽ ഒന്നാമതായി എത്തിയത്.
ആഗോളതലത്തിൽ 589 സ്ഥാനവും ഇന്ത്യയിൽ 26 സ്ഥാനവുമാണ് യൂസഫലി പട്ടികയിൽ നേടിയിട്ടുള്ളത്.ഗൾഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലി തന്നെയാണ്.
330 കോടി ഡോളർ ആസ്തിയോടെ ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്നനായ മലയാളി. രവി പിള്ള, ബൈജു രവീന്ദ്രൻ (250 കോടി ഡോളർ വീതം), എസ്.ഡി. ഷിബുലാൽ (190 കോടി ഡോളർ), സണ്ണി വർക്കി (140 കോടി ഡോളർ), ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, ജോർജ്ജ് തോമസ് മുത്തൂറ്റ് (130 കോടി ഡോളർ വീതം), ടി.എസ്. കല്യാണരാമൻ (100 കോടി ഡോളർ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ. 8450 കോടി ഡോളറിെൻറ ആസ്തി. ആഗോളതലത്തിൽ ആദ്യ പത്തിലെത്താനും അംബാനിക്ക് കഴിഞ്ഞു. 5000 കോടി ഡോളർ ആസ്തിയുമായി അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയാണ് രണ്ടാമത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് ലോകത്തിലെ ഏറ്റവും അതിസമ്പന്നൻ (17,770 കോടി ഡോളർ ആസ്തി).

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here