
ദില്ലിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന്റെ കാരണം വിശദീകരിച്ച് ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്തര്‍ ജെയ്ന്‍ രംഗത്ത്.
കഴിഞ്ഞദിവസമാണ് ദല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.ഏപ്രില്‍ 30 വരെ 10 മണിമുതല്‍ രാവിലെ 5 മണിവരെയാണ് കര്‍ഫ്യൂ.
ജനങ്ങള്‍ പാര്‍ട്ടികളും ഒത്തുചേരലുകളും സംഘടിപ്പിക്കുന്നുവെന്നും ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് കേസുകള്‍ കുത്തനെ കൂടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ സ്വകാര്യ വാഹനത്തില്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുകയാണെങ്കിലും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു.
കാറില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ഒരാള്‍ക്ക് പുറം ലോകവുമായി ഇടപെടാനുള്ള നിരവധി സാധ്യതകളണ്ടെന്നും അതിനാല്‍, ഒരാള്‍ കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതുകൊണ്ട് മാത്രം കാര്‍ ഒരു പൊതു സ്ഥലമായിരിക്കില്ലെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
സ്വകാര്യ കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണെങ്കിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഏര്‍പ്പെടുത്താനുള്ള ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ പറ്റില്ലെന്നായിരുന്നു ജസ്റ്റിസ് പ്രതിഭ എം. സിംഗ് വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here