പ്രചാരണ പോസ്റ്ററുകള്‍ നീക്കംചെയ്തും ചുവരെഴുത്ത് മായ്ച്ച്  വൈറ്റ് വാഷ് ചെയ്തും പ്രവര്‍ത്തകരോടൊപ്പം മുന്നിട്ടിറങ്ങി പി രാജീവ്

വോട്ടെടുപ്പ് വരെ മാത്രമല്ല, അത് കഴിഞ്ഞും തിരക്കിലാണ് കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്.

വോട്ടെടുപ്പിന് മുമ്പ് വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായിരുന്നു രാജീവ് സമയം ചിലവഴിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ രാജിവ് തിരക്കിലാകുന്നത് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തകരോടൊപ്പം മുന്നിട്ടിറങ്ങിയാണ്.

ചുവരെഴുത്തുകളെല്ലാം മായ്ച്ച് വീണ്ടും വൈറ്റ് വാഷ് ചെയ്യാനും രാജീവ് പ്രവര്‍ത്തകരോടൊപ്പം മുന്നിലുണ്ടായിരുന്നു.

പേപ്പര്‍ നിര്‍മിത സാമഗ്രികള്‍ റീസൈക്ക്‌ളിംഗിനും കത്തിയ്ക്കാനുമായി മാറ്റി. ബോര്‍ഡുകള്‍ പുനരുപയോഗത്തിനായി ഉപയോഗിക്കുമെന്നും രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News