മമത ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തൃണമൂൽ കോൺ​ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.

ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്വിയുടെ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്.

ന്യൂനപക്ഷ വിഭാഗത്തിലെ വോട്ടർമാർ വോട്ടുകൾ ഭിന്നിപ്പിക്കരുതെന്ന് പ്രസംഗിച്ചതിൽ വിശദീകരണം തേടിയാണ് നോട്ടീസ്.

48 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് മമതയോട് കമ്മീഷൻ നോട്ടീസിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News