പാലക്കാട് എംഎല്‍എ ഓഫീസ് വരെ തുറന്ന് മെട്രോമാന്‍; കുഴപ്പമില്ല എട്ടുനിലയില്‍ പൊട്ടുമ്പോള്‍ ഓടിയൊളിക്കാന്‍ ഉപകരിക്കുമെന്ന് സോഷ്യല്‍മീഡിയ

ഇതിപ്പോ ഈ ശ്രീധരന്‍ എന്താണ് പറയുന്നതെന്ന് പുള്ളിക്ക് പോലും മനസിലാകാത്ത അവസ്ഥയാണ്.

ഒരു പക്ഷേ ബിജെപിക്ക് ഇടയ്‌ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകും വേലീലിരുന്ന പാമ്പിനെയാണല്ലോ എടുത്ത് തോളത്ത് വച്ചതെന്ന്.

പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല… ഇന്നൊരു കാര്യം പറയും, പിറ്റേന്ന് ഇതുമായി ബന്ധമില്ലാത്ത മറ്റെന്തെങ്കിലും പറയും… അങ്ങനെ പുള്ളിക്ക് തന്നെ ഉറപ്പില്ലാത്ത എന്തെങ്കിലുമൊക്കെ പറഞ്ഞോണ്ടിരിക്കും….

എന്താല്ലേ… പിന്നെ ബിജെപിയിലുള്ളവരെല്ലാം ഒരേ വണ്ടിയിയില്‍ കയറ്റാവുന്നവരായതുകൊണ്ട് തട്ടീം മുട്ടീം അങ്ങ് പോകാം അത്ര തന്നെ.പുള്ളി ബിജെപിയില്‍ ചേര്‍ന്ന സമയത്ത് പറഞ്ഞു ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 വരെ നേടുമെന്ന്..

സ്വാഭാവികം.. ഒരു ശുഭാപ്തി വിശ്വാസം ഉ്‌ളത് നല്ലതാണല്ലോ. ബി.ജെ.പി അധികാരത്തില്‍ വരാന്‍ നല്ല സാധ്യത കാണുന്നുണ്ടെന്നും കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ബി.ജെ.പി ആയിരിക്കുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വിജയം എന്തായാലും ഉറപ്പാണെന്നും ശ്രീധരന്‍ പറഞ്ഞു. പിന്നെ സ്വന്തമായി ഒട്ടും പുകഴ്ത്താത്ത ഒരാളായതുകൊണ്ട് വേറെ പ്രശ്‌നമൊന്നുമില്ല.

അല്ലപിന്നെ, മൈക്ക് കണ്ടായല്‍ ശ്രീധരന് തന്നെ കുറിച്ച് തന്നെ സ്വയം തള്ളണം. അത് നിര്‍ബന്ധമാണ്.

തന്നെ പോലെ പ്രശസ്തനും കഴിവുമുള്ള ആള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ മാറിയിട്ടുണ്ടെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു.

എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീധരന്‍ വീണ്ടും കളം മാറ്റിചവിട്ടി. 75 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞ ശ്രീധരന്‍ കഴിഞ്ഞ ദിവസം പറയുന്നു ബിജെപിയ്ക്ക് 45 സീറ്റ് വരെ കിട്ടുമെന്ന്.

ഹോ.. 30 സീറ്റ് പോയപോക്കേ… സംസ്ഥാനത്ത് 45 സീറ്റുകള്‍ വരെ എന്‍ഡിഎ ക്ക് ലഭിക്കും. മെട്രോമാന്‍ എന്ന വ്യക്തിപ്രഭാവത്തിനാണ് വോട്ട് ലഭിച്ചത്.

പാലക്കാട് എം.എല്‍.എ ഓഫിസ് ക്രമീകരിച്ചുവെന്നും പുള്ളി പറഞ്ഞു. പാലക്കാട് എംഎല്‍എ ഓഫീസ് തുടങ്ങിയെന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും നമ്മുടെ മെട്രോമാന്‍ ഉറപ്പിച്ചു കഴിഞ്ഞു.

എംഎല്‍എ ഓഫീസ് തുറന്നതൊക്കെ കൊള്ളാം… ഒന്നുമില്ലേലും എട്ടുനിലയില്‍ പൊട്ടുമ്പോള്‍ ഓടിയൊളിക്കാന്‍ എങ്കിലും ഉപകരിക്കുമല്ലോ എന്നാണ് സോഷ്യല്‍മീഡിയയിലുള്ളൊരു സംസാരം.

തൂക്കുമന്ത്രിസഭ വന്നാല്‍ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യത. ആരെയും പിന്തുണക്കില്ലെന്നും ഇ ശ്രീധരന്‍ കട്ടായം പറഞ്ഞു. ഇപ്പോ പാര്‍ട്ടിയക്കകത്തും അല്ലാതെയുമുള്ളവര്‍ക്കെല്ലാം ഒരുപോലെയുള്ള സംശയം പുള്ളിക്ക് സാമാന്യ ബോധം ഇല്ലയോ എന്നാണ്.

എന്താണ് പറയുന്നതെന്നോ എങ്ങനെയാണ് പറയുന്നതെന്നോ അറിയില്ല. ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയുന്നു.. അല്ല ഇനി റിസള്‍ട്ട് അറിയുമ്പോള്‍ എട്ടുനിലയില്‍ പൊട്ടി എന്ന് അറിയുമ്പോള്‍ പുള്ളി ഇനി എന്തൊക്കെ പറയുമെന്നാണ് ബിജെപിയുടെ സംശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News