കാറില്‍ ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെങ്കിലും മാസ്‌ക് നിര്‍ബന്ധം; ലംഘിച്ചാല്‍ പിഴ

സ്വകാര്യ വാഹനത്തില്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുകയാണെങ്കിലും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ദല്‍ഹി ഹൈക്കോടതി.രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

‘കാറില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ഒരാള്‍ക്ക് പുറം ലോകവുമായി ഇടപെടാനുള്ള നിരവധി സാധ്യതകളണ്ടെന്നും അതിനാല്‍, ഒരാള്‍ കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതുകൊണ്ട് മാത്രം കാര്‍ ഒരു പൊതു സ്ഥലമായിരിക്കില്ലെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്വകാര്യ കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണെങ്കിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഏര്‍പ്പെടുത്താനുള്ള ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ പറ്റില്ലെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ് പറഞ്ഞു.ഇന്ത്യയില്‍ ആകെ കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി.

കഴിഞ്ഞദിവസമാണ് ദല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
ഏപ്രില്‍ 30 വരെ 10 മണിമുതല്‍ രാവിലെ 5 മണിവരെയാണ് കര്‍ഫ്യൂ.

കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു.സാമൂഹിക അകലവും മാസ്‌കും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന വ്യാപകമാക്കും.

തുടര്‍ച്ചയായ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.തെരെഞ്ഞെടുപ്പിന് പിന്നാലെ രോഗ വ്യാപനം കുടുതല്‍ രൂക്ഷമാകാനുള്ള സാധ്യത കൂടി മുന്നില്‍കണ്ടാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here