കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂർ ചെപ്പള്ളി വീട്ടിൽ എസ് അജിത്ത്കുമാറാണ് മരിച്ചത് .
നിർമാണ കമ്പനിയിൽ ജെ.സി.ബി ഒാപറേറ്ററായിരുന്ന അജിത്ത്
പനി ബാധിച്ചതിനെ തുടർന്ന് ഏതാനും ദിവസമായി താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം സഹപ്രവർത്തകൻ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.52 വയസായിരുന്നു.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിെൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോവിഡ്സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഒമാനിൽ മരിക്കുന്ന നാല്പത്തതിനാലാമത്തെ മലയാളിയാണ് അജിത്ത്കുമാർ.
Get real time update about this post categories directly on your device, subscribe now.