രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ ഒരു വാക്‌സിന്‍ കൊണ്ടും സാധിക്കില്ല :കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് യെച്ചൂരി

രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ ഒരു വാക്‌സിന്‍ കൊണ്ടും സാധിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു.കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രാഷ്ട്രീയ അഴിമതി നിയമവിധേയമാക്കുകയും കൂട്ടാളികളെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്ന കുറ്റവാളികളെ സംരക്ഷിക്കാന്‍ ഒരു വാക്‌സിനും സാധിക്കില്ല’,

നേരത്തെ റാഫേല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

2018 ഒക്ടോബറില്‍ തന്നെ റാഫേല്‍ കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോള്‍ട്ട് തുക കൈമാറിയതായി ഫ്രഞ്ച് അഴിമതി നിയന്ത്രണ ഏജന്‍സിയായ ഫ്രാന്‍ഷിയൈസിന് മനസിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃത്യമായ വിശദീകരണം ഏജന്‍സി ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here