കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു.  തിരുവനന്തപുരം വർക്കല അയിരൂർ ചെപ്പള്ളി വീട്ടിൽ  എസ് ​അജിത്ത്​കുമാറാണ് മരിച്ചത് .

നിർമാണ കമ്പനിയിൽ ജെ.സി.ബി ഓപറേറ്ററായിരുന്നു അജിത്ത്. 52 വയസായിരുന്നു .

പനി ബാധിച്ചതിനെ തുടർന്ന്​ ഏതാനും ദിവസമായി താമസ സ്​ഥലത്ത്​ വിശ്രമത്തിലായിരുന്നു.

കഴിഞ്ഞ ദിവസം സഹപ്രവർത്തകൻ ജോലി കഴിഞ്ഞ്​ മടങ്ങിയെത്തിയപ്പോഴാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതി​െൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ്​ കോവിഡ്​  സ്ഥിരീകരിച്ചത്​.

കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിക്കുന്ന 44ാമത്തെ മലയാളിയാണ്​ അജിത്ത്​കുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News