
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,907 പുതിയ കോവിഡ് കേസുകളും 322 മരണങ്ങളും മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തു. 30,296 പേരുടെ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 31,73,261 ആയി ഉയർന്നു. സജീവ കേസുകൾ: 5,01,559 ആകെ രോഗമുക്തി നേടിയവർ 26,13,627, മരണസംഖ്യ: 56,652
കൊറോണ വൈറസ് ന്യൂസ് ലൈവ് അപ്‌ഡേറ്റുകൾ: പകർച്ചവ്യാധിയുടെ തീവ്രത വർദ്ധിക്കുന്നതോടെ കോവിഡ് -19 അതിവേഗം വ്യാപിക്കുകയാണെന്നും അടുത്ത നാല് ആഴ്ചകൾ വളരെ നിർണായകമാകുമെന്നും കേന്ദ്രം ചൊവ്വാഴ്ച അറിയിച്ചു.
മുംബൈ നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,428 പുതിയ കോവിഡ് കേസുകളും 23 മരണങ്ങളും മുംബൈ റിപ്പോർട്ട് ചെയ്തു. 6007 പേർക്ക് അസുഖം ഭേദമായി. ആകെ കേസുകളുടെ എണ്ണം 4,82,760
ആകെ രോഗമുക്തി നേടിയവർ 3,88,011. നഗരത്തിലെ മരണസംഖ്യ 11,851. സജീവ കേസുകൾ 81,886.
മുംബൈ പുണെ നഗരങ്ങളിൽ ആശുപത്രികളിലെ സ്ഥിതിയാണ് വളരെ ദയനീയാവസ്ഥയിലാണ്. . കിടക്കളുടെ അഭാവം വലിയൊരു വിഭാഗം രോഗികളെ വീട്ടിൽ നിന്ന് തന്നെ ചികിത്സ തേടാൻ നിര്ബന്ധിതരാക്കിയിരിക്കയാണ്.
ഏറ്റവും ദുരിതം അനുഭവിക്കുന്നത് ഇതര രോഗങ്ങൾക്ക് ചികിത്സ തേടുന്ന രോഗികളാണ്. ഡയാലിസിസ് ആവശ്യമുള്ള കിഡ്‌നി സംബന്ധമായ അസുഖമുള്ളവർ, കീമോ ആവശ്യമുള്ള ക്യാൻസർ രോഗികൾ കൂടാതെ ഹൃദയസംബന്ധമായ അസുഖമുള്ള ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന വലിയൊരു വിഭാഗമാണ് നഗരത്തിൽ കോവിഡ് രോഗികൾക്കൊപ്പം തന്നെ ചികിത്സകൾ ലഭിക്കാതെ വലയുന്നത്
ലോക്ക് ഡൌൺ ഭീതി ഉയർന്നതോടെ അന്യ സംസ്ഥാന തൊഴിലാളികൾ ജന്മ നാടുകളിലേക്ക് മടങ്ങി പോകുവാനും തുടങ്ങി Lockdown
Curfew

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here