ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ച സൂര്യനാരായണന്‍ പൂര്‍വ്വാരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി

ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ച കായംകുളം സ്വദേശി സൂര്യനാരായണന്‍ പൂര്‍വ്വാരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി.

വാഹനാപകടത്തില്‍ മസ്തിഷ്ക്കമരണം സംഭവിച്ച കന്യാകുമാരി സ്വദേശി അരവിന്ദന്‍റെ ഹൃദയമാണ് സൂര്യനാരായണന് ജീവന്‍റെ താളമായത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നടത്തിയ അഭിമാന ദൗത്യമാണ് ഈ 18കാരന് തുണയായി മാറിയത്.

കഴിഞ്ഞ മാസം 18 നാണ് തിരുവനന്തപുരത്ത് നിന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് ഹൃദയവുമായി പറന്നിറങ്ങിയത്.

വാഹനാപകടത്തില്‍ മസ്തിഷ്ക്കമരണം സംഭവിച്ച കന്യാകുമാരി സ്വദേശി അരവിന്ദന്‍റെ ഹൃദയം എത്രയും വേഗം എറണാകുളം ലിസ്സി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.

18കാരനായ സൂര്യനാരായണന്‍ ആശുപത്രി വിടുമ്പോള്‍ ആ അഭിമാന ദൗത്യം വിജയകരമായതിന്‍റെ സന്തോഷത്തില്‍ കൂടിയാണ്.

കേക്ക് മുറിച്ച് മധുരം നല്‍കിയാണ് സൂര്യനാരായണനെ ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് യാത്രയാക്കിയത്.

ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു സൂര്യനാരായണന്.

ഹൃദയം ലഭ്യമായപ്പോ‍ഴും മിനിറ്റുകള്‍ക്കുളളില്‍ എത്തിക്കുകയെന്നത് വലിയ വെല്ലു‍വിളിയായിരുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതാണ് സഹായകമായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

ഇനി അരവിന്ദന്‍റെ ഹൃദയമിടിപ്പുമായി സൂര്യനാരായാണനും ജീവിക്കും. സമയത്തെ മറികടക്കാന്‍ സാധാരണക്കാരനും ക‍ഴിയുമെന്ന് ഉറപ്പുളള നാട്ടില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News