അക്രമം അ‍ഴിച്ചുവിട്ട് ആര്‍എസ്എസ്; രണ്ട് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് പരിക്ക്

തെരഞ്ഞെടുപ്പിന് പിന്നാലെ കോതമംഗലം തൃക്കാരിയൂര്‍ മേഖലയില്‍ അക്രമം അ‍ഴിച്ചുവിട്ട് ആര്‍എസ്എസ്. ആക്രമണത്തില്‍ രണ്ട് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വടിവാളും മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. നാടിന്‍റെ സമാധാന അന്തരീക്ഷം തർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് സിപിഐഎം ആരോപിച്ചു.

വോട്ടെടുപ്പിന് പിന്നാലെ വീടുകളിലേക്ക് മടങ്ങിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്.

തൃക്കാരിയൂര്‍ DYFI ബ്ലോക്ക് ട്രഷററും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ കെ.എൻ ശ്രിജിത്തിനെ വാഹനം ഉപയോഗിച്ച് ഇടിച്ച് വീ‍ഴ്ത്തുകയും വടിവാളും മാരകായുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു.

സാരമായി പരിക്കേറ്റ ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. പിന്നാലെയാണ് DYFI തൃക്കാരിയൂർ മേഖലാ കമ്മറ്റി ജോ: സെക്രട്ടറി സൂരജിനെയും RSS കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ശരത്ത് ബാബു, അഭിമന്യു വി.പി , അതുൽ വി.പി, ദാസൻ എന്നിവർ ചേർന്നാണ് ശ്രീജിത്തിനെ അക്രമിച്ചത്. തൃക്കാരിയൂർ ആറാം വാർഡ് മെമ്പറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സനൽ പുത്തൻപുരയ്ക്കലിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

സ്വന്തം വീട് തകർത്തശേഷം  നുണ പ്രചരണം നടത്തുകയും അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് സിപിഐഎം ആരോപിച്ചു.
പിണ്ടിമന സ്വദേശി ദിനൂപ് മോഹനൻ, മനു തൃക്കാരിയൂർ എന്നിവരുടെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സൂരജിനെ ആക്രമിച്ചത്.

നാടിന്‍റെ സമാധാന അന്തരീക്ഷം തർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും പൊലീസ് ഇടപെടണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News