പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 11 ജില്ലകളിലെ 44 മണ്ഡലങ്ങൾ മറ്റന്നാൾ വിധിയെഴുതും. ബിജെപി നേതാവ് മുക്താർ അബ്ബാസ്  നഖ്വിയുടെ പരാതിയിൽ മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.

അതേ സമയം ആദ്യ മൂന്ന് ഘട്ടങ്ങളിലെ അക്രമസംഭവങ്ങൾ കണക്കിലെടുത്തു സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. 294 സീറ്റുകളുള്ള പശ്ചിമബംഗാളിൽ മൂന്ന് ഘടങ്ങളിലായി ഇതുവരെ 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് പൂർത്തിയായത്.

മറ്റന്നാൾ നടക്കുന്ന നാലാം ഘട്ടത്തിൽ 44 മണ്ഡലങ്ങൾ വിധിയെഴുതും. സിംഗൂർ ,ദക്ഷിണ സോനപൂർ, ഉത്തര സോനപൂർ, ഉത്തര ബഹ്‌ല , ദക്ഷിണ ബഹ്‌ല , ജാദവ്പൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് മറ്റന്നാൾ ബൂത്തിലെത്തുക.

31 ലക്ഷത്തിലധികം വോട്ടർമാർ സമ്മതി ദാനവകാശം വിനിയോഗിക്കും. മൂന്ന് ഘട്ടങ്ങൾ പൂർത്തിയായതോടെ പ്രചാരണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസും – ബിജെപിയും  സിപിഐഎം നേതൃത്വം നൽകുന്ന സംയുക്ത മോർച്ചയും.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് നാല് റാലികളിൽ പങ്കെടുക്കും.തൃണമൂലിന് വേണ്ടി മുഖ്യമന്ത്രി മമത ബാനർജി  തന്നെയാണ് നാലാം ഘട്ട  കൊട്ടിക്കലാശത്തിനും നേതൃത്വം നൽകുന്നത്.

അതേസമയം ബിജെപി നേതാവ് മുക്താർ അബ്ബാസ്  നഖ്വിയുടെ പരാതിയിൽ മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗത്തിലെ വോട്ടർമാർ വോട്ടുകൾ ഭിന്നിപ്പിക്കരുതെന്ന് പ്രസംഗിച്ചതിൽ വിശദീകരണം തേടിയാണ് നോട്ടീസ്.
48 മണിക്കൂറിനകം വിശദീകരണമെന്നാണ്
നിർദ്ദേശം നൽകിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News