യുഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി

യുഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി. മലയന്‍കീഴ് സ്റ്റേഷനിലെ എഎസ്‌ഐ ഹരീഷിനെതിരെയാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്.

ഇയാള്‍ കട്ടക്കടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ബൂത്തില്‍ ഇരുന്ന് സ്‌ളിപ്പ് നോക്കുന്നതും ,വോട്ടര്‍മാര്‍ക്ക് സ്‌ളിപ്പ് വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥനെതിരെ കാട്ടാക്കട എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി എംഎം ബഷീര്‍ ആണ് പരാതി നല്‍കിയത്.

ഗുരുതരമായ സര്‍വീസ് ചട്ടലംഘനമാണ് മലയിന്‍കീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കണമെന്നിരിക്കെയാണ് ഹരീഷ് പരസ്യമായി യു.ഡി.എഫ് ന്റെ തെരഞ്ഞെടുപ്പ് ബൂത്തിലിരുന്ന് വോട്ടര്‍മാര്‍ക്ക് സ്ലീപ് എഴുതി നല്‍കിയത്.

കാട്ടാക്കട മണ്ഡലത്തിലെ യു ഡി.എഫ് സ്ഥാനാര്‍ത്ഥി മലയിന്‍കീഴ് വേണുഗോപാലിനു വേണ്ടിയാണ് ഹരീഷ് സ്ലിപ്പെഴുതി നല്‍കിയത്.
വോട്ടര്‍ക്ക് വേണ്ടി എ.എസ്.ഐ സ്ലീപ്പ് എഴുതുന്നത് ദ്യശ്യങ്ങളില്‍ വ്യക്തമാണ്.

ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഇയാള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. അതേ സമയം കോണ്‍ഗ്രസ് എം.എല്‍.എ വി.എസ്.ശിവകുമാറിന്റെ മുന്‍ഗണ്‍മാനാണിയാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News