ഗതാഗത മന്ത്രി 50 കോടി പിരിക്കാൻ ആവശ്യപ്പെട്ടെന്ന ആരോപണവുമായി സർക്കാരിനെ വെട്ടിലാക്കി സച്ചിൻ വാസെ

ഗതാഗത മന്ത്രി 50 കോടി പിരിക്കാൻ ആവശ്യപ്പെട്ടെന്ന പുതിയ ആരോപണവുമായി സർക്കാരിനെ വെട്ടിലാക്കി സച്ചിൻ വാസെ.

പണപ്പിരിവ് വിവാദത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടി ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാരും രാജിവച്ച ആഭ്യന്തര മന്ത്രി അനിൽ ദേശ് മുഖ് നൽകിയ ഹർജികൾ ഇന്നു സുപ്രീം കോടതി പരിഗണിക്കും.

അനിൽ ദേശ്മുഖ് 2 കോടിയും ഗതാഗത മന്ത്രി അനിൽ പരബ് 50 കോടിയും പിരിച്ചു നൽകാൻ ആവശ്യപ്പെട്ടെന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച കത്തിൽ വാസെയുടെ ആരോപണം.

കത്ത് ശരിയായ വഴിയിലൂടെ കൈമാറാൻ നിർദേശിച്ച്, കോടതി തിരിച്ചു നൽകി.

കസ്റ്റഡിമരണക്കേസിൽ 2004 മുതൽ സസ്പെഷൻനിലായിരുന്ന വാസെയെ കഴിഞ്ഞവർഷമാണു തിരിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel