ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ക്ക് തുടക്കം; വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി കൂള്‍ ഓഫ് ടൈം കൂട്ടി

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ക്ക് തുടക്കമായി. പരീക്ഷകള്‍ക്ക് വേണ്ട എല്ലാ ക്രമീകരണവും കൃത്യമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ഫോക്കസ് പോയിന്റിന് പ്രാധാന്യം നല്‍കുന്നതാണ് ചോദ്യപേപ്പറെന്നും ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ കെ.ജീവന്‍ ബാബു പറഞ്ഞു.

കൂള്‍ ഓഫ് ടൈം കൂട്ടിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് യാതോരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും ജീവന്‍ ബാബു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here