പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന വാര്‍ത്ത കോണ്‍ഗ്രസിലെ നുണപ്രചാരണം ആണെന്ന് മര്‍ദ്ദനമേറ്റയാളുടെ ഭാര്യ.
പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് 135-ാം നമ്പര്‍ ബൂത്ത് ഏജന്റായ പുതുക്കാട്ട് വടക്കേതറ സോമനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നായിരുന്നു വ്യാജവാര്‍ത്ത.
എന്നാല്‍ സംഭവത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സോമന്റെ ഭാര്യ രാജലക്ഷ്മി, മകള്‍ അനില എന്നിവര്‍ പറഞ്ഞു. സോമന്റെ മകനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പരിക്കേറ്റ സോമന്‍ പ്രദേശത്തെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിളിച്ചുവരുത്തി സംഭവത്തെ രാഷ്ട്രീയ വല്‍ക്കരിക്കുകയായിരുന്നു.
അടുത്തിടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന സോമനെ കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സോമനെ മര്‍ദ്ദിച്ചു എന്ന തരത്തില്‍ പ്രതിപക്ഷനേതാവ് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിജസ്ഥിതി അറിയാതെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണമെന്നും സോമന്റ ഭാര്യയും മകളും പറഞ്ഞു.
സോമന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഭാര്യ രാജലക്ഷ്മി കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.