പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ എത്തിയാണ് മോദി വാക്‌സിൻ എടുത്തത്. പഞ്ചാബ് സ്വദേശിനിയായ നഴ്‌സ് നിഷ ശർമ്മയാണ് പ്രധാനമന്ത്രിക്ക് മരുന്ന് കുത്തിവെച്ചത്.

മുൻപ് മരുന്ന് നൽകിയ പുതുച്ചേരി സ്വദേശിനിയായ നഴ്‌സ് പി നിവേദയും ഒപ്പം ഉണ്ടായിരുന്നു.രാജ്യത്ത് ഇതുവരെ 9 കോടിയിലേറെ പേരാണ് കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്.

വാക്സിനേഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും അവലോകനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. വീഡിയോ കോൺഫെറൻസ് വഴിയാണ് യോഗം.

അതേ സമയം രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു.

685 മരണവും ഇന്ന് റിപ്പോർട്ട്‌ ചെയ്തു. കോവിഡ്​ രോഗികളിൽ ഭൂരിപക്ഷവും മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, കർണാടക, പഞ്ചാബ്​, തമിഴ്​നാട്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​.

ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്നുള്ളവർക്ക് ന്യൂസിലാൻഡിൽ താൽക്കാലികവിലക്ക് പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നുള്ള എല്ലാ സന്ദര്ശകർക്കും വിലക്ക്.

ന്യൂസിലാൻഡ് പൗരൻ ആണെങ്കിലും ഇന്ത്യയിൽ നിന്ന് ന്യൂസിലാൻഡിലേക്ക് പോകാൻ കഴിയില്ല. ഏപ്രിൽ 11 മുതല് 28 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News