നാല് ബോംബുകളും കട്ടൗട്ടിന്റെ തല ഭാഗവും ഒളിപ്പിച്ച നിലയില്‍; മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല ഭാഗം കണ്ടെത്തി

മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല ഭാഗം കണ്ടെത്തി. നാല് ബോംബുകളും കട്ടൗട്ടിന്റെ തല ഭാഗവും ഒളിപ്പിച്ച നിലയില്‍

ബോംബ് നിര്‍മ്മാണ സാമഗ്രികളും സമീപത്ത് നിന്നും കണ്ടെടുത്തു. മമ്പറം ടെലഫോണ്‍ എക്‌സേഞ്ചിന് പിറക് വശത്താണ് ഇവ കണ്ടെത്തിയത്.

ബോംബ് നിർമാണ സാമഗ്രികളും കട്ടൗട്ടിൻ്റെ ഭാഗവും കണ്ടെത്തിയത്ആർ എസ് എസ് കേന്ദ്രത്തിലാണ്. ഇവിടെ വൻതോതിൽ ബോംബ് നിർമ്മാണം നടന്നതായി സംശയമുണ്ട്.

ധര്‍മ്മടം മണ്ഡലത്തിലെ മമ്പറം പുതിയ പാലത്തിനടുത്ത് തലശേരി-അഞ്ചരക്കണ്ടി റോഡരികില്‍ സ്ഥാപിച്ച ധര്‍മ്മടം നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ കൂറ്റന്‍ കട്ടൗട്ടിന്റെ തലയായിരുന്നു വെട്ടിമാറ്റിയത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

അതേസമയം, കട്ടൗട്ടിന്റെ തല വെട്ടി മാറ്റിയ സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News