പെരിങ്ങളം കൊലപാതകം; സമാധാനയോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി തെറ്റ്: എം വി ജയരാജന്‍

പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ സമാധാനയോഗം അവസാനിച്ചു. അതേസമയം സമാധാനയോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി തെറ്റാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

ജനങ്ങള്‍ പ്രതീക്ഷയോടെയായിരുന്നു യോഗത്തെ കണ്ടത്. സര്‍വ്വകക്ഷിയോഗത്തെ അപമാനിക്കുന്ന നടപടിയാണ് യു ഡി എഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

യുഡിഎഫ് സമാധാന യോഗം ബഹിഷ്‌കരിച്ചത് അക്രമം നടത്താന്‍ അണികള്‍ക്കുള്ള ആഹ്വാനമാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രാദേശികമായി സമാധാനയോഗം ചേരണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു. വ്യാപക അക്രമമാണ് ലീഗ് അഴിച്ചുവിട്ടത്. ഓഫീസിന് തീയിട്ട സ്ഥലത്ത് ഡീസല്‍ ഓയിലിന്റെ ഒഴിഞ്ഞ ബോട്ടിലുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘനേരം തീ കത്താനാനാണ് ഡീസല്‍ ഓയില്‍ ഉപയോഗിച്ചത്. അക്രമത്തിന് പിടിയിലായ ലീഗ് പ്രവര്‍ത്തകര്‍ പുറത്ത് നിന്നും എത്തിയവര്‍
ആസൂത്രിത ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണിത്.

കൊലപാതകം നടത്തിയവരെയും അക്രമം നടത്തിയവരെയും ഉടന്‍ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അക്രമം പടരാനുള്ള കാരണമായി യുഡിഎഫ് ബഹിഷ്‌കരണം മാറരുതെന്ന് കണ്ണൂര്‍ കലക്ടര്‍ അറിയിച്ചു.

പ്രാദേശിക തലത്തില്‍ സമാധാനയോഗം ചേരുമെന്നും ലീഗ്- സിപിഐ എം ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള സാധ്യത തേടുമെന്നും കലക്ടര്‍ അറിയിച്ചു.

പാനൂരില്‍ മരിച്ച ലീഗ് പ്രവര്‍ത്തകന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടതിനു പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു.

പ്രദേശത്തെ സിപിഎം ഓഫീസുകള്‍ക്ക് നേര്‍ക്ക് വ്യാപകമായ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെ ആക്രമണം നടന്ന സ്ഥലങ്ങള്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ സ്ഥലത്തെത്തി സന്ദര്‍ശിച്ചിരുന്നു.

ഈ സാഹചര്യത്തിലായിരുന്നു കളക്ടറുടെ അധ്യക്ഷതയില്‍ ഇന്നു പതിനൊന്നു മണിയ്ക്ക് സമാധാനയോഗം വിളിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പുല്ലൂക്കര – പാറാല്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ബാവാച്ചി റോഡില്‍ പ്രവര്‍ത്തിക്കുന്ന പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും ആക്രമിക്കപ്പെട്ടു. കൂടാതെ ആച്ചുമുക്കിലുള്ള ഓഫീസും അടിച്ചു തകര്‍ത്ത ശേഷം തീയിട്ടു.

കടവത്തൂര്‍ ഇരഞ്ഞീന്‍കീഴില്‍ ഇഎംഎസ് സ്മാരക വായനശാല, കൃഷ്ണപിള്ള മന്ദിരം തുടങ്ങിയവയും ആക്രമണത്തിന് ഇരയായി.കൂടാതെ ഡിവൈഎഫ്‌ഐപെരിങ്ങളം മേഖലാ ഖജാന്‍ജി കെ പി ഷുഹൈലിന്റെ വീടിനു നേര്‍ക്കും ആക്രമണം നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News