“മെട്രോ മാനിയ ” ഇ ശ്രീധരനെ ട്രോളി സന്ദീപാനന്ദ ഗിരി

‘മെട്രോ മാനിയ ‘ ഇ ശ്രീധരനെ ട്രോളി സന്ദീപാനന്ദ ഗിരി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വാമി സന്ദീപാനന്ദ ഗിരി മെട്രോമാന്‍ ഇ ശ്രീധരനെ പരിഹസിക്കുന്നത്.

മനസ്സു തന്നെയാണ് മനുഷ്യന്റെ ബന്ധനത്തിനും സ്വാതന്ത്ര്യത്തിനും കാരണമായി ഭവിക്കുന്നതെന്ന് സ്വാമി പോസ്റ്റില്‍ പറയുന്നു.

മനുഷ്യ മനസ്സ് പല അവസ്ഥകളിലൂടെയും സഞ്ചരിക്കാറുണ്ട്. ഒരാളുടെ മനസ്സില്‍ ചില തോന്നലുകളുണ്ടാകുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

“മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ”
ഭാരതീയ ആചാര്യന്മാർ പറയുന്നു,
മനസ്സു തന്നെയാണ് മനുഷ്യന്റെ ബന്ധനത്തിനും സ്വാതന്ത്ര്യത്തിനും കാരണമായി ഭവിക്കുന്നതെന്ന്.
മനുഷ്യ മനസ്സ് പല അവസ്ഥകളിലൂടെയും സഞ്ചരിക്കുന്നു…
ഉദാഹരണത്തിന് ഒരാളുടെ മനസ്സിൽ ചില തോന്നലുകളുണ്ടാകുന്നു,ആ തോന്നലുകൾ ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്തതാണെങ്കിലും സംഭവിക്കുമെന്നവർ ഉറച്ച് വിശ്വസിക്കുന്നു.
പിന്നീടവരുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം അതിനനുസരിച്ചായിരിക്കും.കൂടെയുള്ളവർക്ക് ആദ്യമാദ്യം ഇതുമായി പൊരുത്തപ്പെടാൻ കഴിയില്ലെങ്കിലും പിന്നീട് അതുമായി മറ്റുള്ളവരും പൊരുത്തപ്പെടും.
ഇതൊരു രോഗമാണോ എന്നു ചോദിച്ചാൽ അല്ല എന്നാണുത്തരമെങ്കിലും രോഗം തന്നെയാണ്.
ചിലർ ഇത്തരക്കാരെ നോക്കി മൂഢസ്വർഗത്തിൽ കഴിയുന്നവരെന്ന് പറയാറുണ്ട്.
ഒരുതരത്തിൽ പറഞ്ഞാൽ അത് ശരിയുമാണ്! ഇതിനെ മറ്റൊരു രീതിയിലവതരിപ്പിച്ച ഇംഗ്ളീഷ് ഭാഷയിൽ “ബ്യൂട്ടിഫുൾ മൈൻഡ് “എന്നൊരു സിനിമയുണ്ട്.
കേരളത്തിലിതിന് #മെട്രോ മാനിയ എന്നാണ് പേര്….

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here