പാപ്പാൻ്റെ പീഡനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു. കരുനാഗപ്പള്ളിയിലെ ഒരു ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുപോയപ്പോഴാണ് പാപ്പാൻ വിജയകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചത്.
കാലിന് സാരമായി പരുക്കേറ്റ വിജയകൃഷ്ണനെ വിശ്രമം നൽകാതെ പത്തനംതിട്ട ത്രിക്കോവിൽ ക്ഷേത്രത്തിലും കൊണ്ടു പോയിരുന്നു. മർദ്ദിച്ച പാപ്പാൻ പ്രദീപ് പൊലിസ് കസ്റ്റഡിയിലാണ്.
അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തില്‍ ദേവസ്വം അധികൃതരുടെ അനാസ്ഥയുണ്ടെന്നാരോപിച്ച് ഭക്തർ ദേവസ്വം അസി.കമ്മീഷണർ ഓഫീസ് ഉപരോധിച്ചു.
ആന ചരിഞ്ഞ ശേഷവും ക്ഷേത്രത്തിൽ പൂജ തുടർന്നതും വിജയകൃഷ്ണന് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച്ച സംഭവിച്ചതുമാണ് ഭക്തരുടെ പ്രിതിഷേധത്തിന് കാരണം
Get real time update about this post categories directly on your device, subscribe now.