
അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യ ചൈന സൈനിക തല ചർച്ച നാളെ വീണ്ടും നടക്കും. ചുശുലിൽ രാവിലെ 10.30 ആണ് ചർച്ച. പ്രശ്ന പരിഹാരത്തിനായി 11 ആം തവണയാണ് ഇരു രാജ്യങ്ങളും സൈനിക തലത്തിൽ ചർച്ച നടത്തുന്നത്.
ഫെബ്രുവരി 20 നു നടന്ന 10 ആം വട്ട ചർച്ചയിൽ പട്രോളിംഗ് പോയിന്റ് 15, 17, ഹോട്‌സ് സ്പ്രിംഗ്, ദോർഗ്ഗ എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ സേനാ പിന്മാറ്റം ഉറപ്പാകുന്നതിൽ ഏകദേശ ധാരണ ആയിരുന്നു. ഇതിന്റെ തുടർനടപടികൾ യോഗം വിലയിരുത്തും.
നിലവിൽ പങ്കോങ് സോ തടാക തീരത്തേ സൈനിക പിന്മാറ്റം ഏറെക്കുറെ നല്ലരീതിയിൽ നടന്നിട്ടുണ്ട്. ഇന്ത്യൻ സംഘത്തെ മലയാളിയായ ലെഫ്റ്റനന്റ് ജനറൽ പിജികെ മേനോനും ചൈനീസ് സംഘത്തെ മേജർ ജനറൽ ലിൻ ലിയു മാണ് നയിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here