ഇ ഡിയ്ക്ക് ഗൂഢലക്ഷ്യമെന്ന് സര്‍ക്കാര്‍; വ്യക്തികള്‍ക്കെതിരെ കൃത്രിമ തെ‍ളിവുണ്ടാക്കാനുള്ള ലൈസന്‍സല്ല കേസന്വേഷണമെന്ന് ക്രൈംബ്രാഞ്ച്

ഇ ഡിയ്ക്ക് ഗൂഢലക്ഷ്യമെന്ന് സര്‍ക്കാര്‍. കേസുമായി ബന്ധമില്ലാത്ത ഓരാള്‍ക്കെതിരെ തെളിവുണ്ടാക്കാനൊ കേസിലേക്ക് വലിച്ചി‍ഴക്കാനൊ ഉള്ള ലൈസന്‍സല്ല കള്ളപ്പണം വെളുപ്പിക്കല്‍ കേസന്വേഷണമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

ക്രൈംബ്രാഞ്ച് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഇ ഡിയുടെ ഹര്‍ജിയിലാണ് ക്രൈംബാഞ്ചിന്‍റെ മറുപടി. ഹര്‍ജിയില്‍ നാളെ അന്തിമ വാദം നടക്കും.

സമാനസ്വഭാവമുള്ള കേസുകളില്‍ രണ്ട് എഫ് ഐ ആറുകള്‍ നിലനില്‍ക്കില്ലെന്നും കേസുകള്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്.കേസന്വേഷണത്തിന്‍റെ മറവില്‍ ക്രൈംബ്രാഞ്ച് തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും ഇ ഡി ആരോപിച്ചിരുന്നു.

ഇതെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്ത് കോടതിയില്‍ എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രാരംഭദശയിലുള്ള അന്വേഷണത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സ്വപ്ന സുരേഷിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയ സംഭവത്തിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ മൊ‍ഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് നായരുടെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തത്.രണ്ടും വ്യത്യസ്ത സംഭവങ്ങളായതില്‍ രണ്ട് എഫ് ഐ ഐര്‍ നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് വാദിച്ചു.

കേസുമായി ബന്ധമില്ലാത്ത ഓരാള്‍ക്കെതിരെ തെളിവുണ്ടാക്കാനൊ കേസിലേക്ക് വലിച്ചി‍ഴക്കാനൊ ഉള്ള ലൈസന്‍സല്ല കള്ളപ്പണം വെളുപ്പിക്കല്‍ കേസന്വേഷണം.ഇ ഡിക്കെതിരെ പ്രതികള്‍ ഉന്നയിച്ച ആരോപണം ശരിയാണെങ്കില്‍ അത് ഗുരുതരമാണ്.ഈ രാജ്യത്തെ ഒരു പൗരനും സുരക്ഷിതരല്ലാത്ത സാഹചര്യമാണ് ഇത്വ‍ഴി സൃഷ്ടിക്കപ്പെടുക.ഒരു കേന്ദ്ര ഏജന്‍സിയെന്ന നിലയില്‍ ഒരു വ്യക്തിക്കെതിരെ തെളിവുകള്‍ കെട്ടിച്ചമയ്ക്കാന്‍ ഇ ഡി യ്ക്ക് അവകാശമില്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.ഇ ഡിയുടെ ഹര്‍ജികളില്‍ അന്തിമ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.2

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News