ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമാക്കിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേചെയ്യണമെന്നാവശ്യം ഹൈക്കോടതി തള്ളി

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമാക്കിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേചെയ്യണമെന്നാവശ്യം ഹൈക്കോടതി തള്ളി.

റമ്മി സര്‍ക്കിള്‍, എം പി എല്‍ തുടങ്ങിയ കമ്പനികളാണ് സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.ഹര്‍ജി അടുത്ത മാസം 29ന് പരിഗണിക്കാനായി മാറ്റി.

ഇക്ക‍ഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്ത്‌ ഓൺലൈൻ റമ്മികളി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.1960ലെ കേരള ഗെയിമിങ്‌ ആക്ട് ഭേദഗതിചെയ്തായിരുന്നു സർക്കാർ നടപടി.ഇതിനെതിരെയാണ് ഓണ്‍ലൈന്‍ ചൂതാട്ടക്കമ്പനികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News