വിദേശത്തുനിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. സംസ്ഥാനത്തിന് പുറത്തുനിന്നും കേരളത്തിലെത്തുന്നവര്‍ ഒരാഴ്ച ക്വാറന്‍റൈനില്‍ കഴിയണമെന്ന തരത്തില്‍ ചിലമാധ്യമങ്ങളില്‍ പുതിയ തീരുമാനം എന്നതരത്തില്‍ വാര്‍ത്ത വന്നിരുന്നു ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ പ്രതികരണം.
നിലവില്‍ കേരളത്തിന് പുറത്തുനിന്നെത്തുന്നവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ മടങ്ങിപ്പോവുകയാണെങ്കില്‍ ക്വാറന്‍റൈന്‍ നിര്‍ദേശിക്കുന്നില്ല എന്നാല്‍ ഏഴുദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ കഴിയുന്നുണ്ടെങ്കില്‍ ആദ്യത്തെ ഏഴുദിവസം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷം എട്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിലവിലെ നിര്‍ദേശം.
വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തെയുള്ള കൊവിഡ് പ്രോട്ടോക്കോളില്‍ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയണം എന്ന വാര്‍ത്ത ചില മാധ്യമങ്ങളില്‍ പുതിയ തീരുമാനം എന്ന രീതിയില്‍ വ്യാഴാഴ്ച വന്നതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പെന്നും ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊവിഡ് വ്യാപനം തടയുന്നതിന് കേരളം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. വരുന്ന മൂന്നാഴ്ച്ച കേരളത്തിന് നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പ് പ്രാചാരണങ്ങളിലുള്‍പ്പെടെ വലിയ തോതില്‍ ജനങ്ങള്‍ കൂട്ടംകൂടിയിട്ടുണ്ട്. അതിനാല്‍ ജാഗ്രതയോടുകൂടി മുന്നോട്ടു പോകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് ഇന്നലെ മാത്രം 3500 ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാനം ‘ബാക്ക് ടു ബേസിക്‌സ്’ ക്യാമ്പയിനിലേക്ക് മടങ്ങണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. എല്ലാവരും സോപ്പ്, മാസ്‌ക് എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുമുക്തമാക്കണം. പൊതുസ്ഥലങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Get real time update about this post categories directly on your device, subscribe now.