‘ചാണ്ടിച്ചനെയും കൂട്ടരെയും ഇന്നുമോര്‍ക്കുന്നു’ ഒരു മറവത്തൂര്‍ കനവ് റിലീസ് ആയിട്ട് 23 വര്‍ഷം; ഓര്‍മ്മകള്‍ പങ്കുവച്ച് ലാല്‍ ജോസ്

ശ്രീനിവാസന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത് 1998-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്.ചിത്രം റിലിസായിട്ട് 23 വര്‍ഷം ആയി എന്ന് ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയ സംവിധായകന്‍ ലാല്‍ ജോാസ്. അദേഹത്തിന്‍റെ ഫെയ്‌സ് ബുക്കിലാണ് ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് റിലീസ് ആയിട്ട് 23 വര്‍ഷം എന്ന അടിക്കുറുപ്പോടെ ഒര്‍മ്മകള്‍ പങ്കുവച്ചത്.

Step 2: Place this code wherever you want the plugin to appear on your page.

Oru Maravathoor kanavu release aayittu innekku 23years 🙏😊❤️🎈🎂

Posted by Laljose Mechery on Thursday, 8 April 2021

പത്മരാജനുശേഷം സംവിധാനത്തിന്റെ സുവര്‍ണ്ണ ബിന്ദുക്കള്‍ കണ്ടെത്തിയ സംവിധായകര്‍ ചുരുക്കം ചിലരേയുള്ളു. അവര്‍ക്കിടയിലാണ് ലാല്‍ജോസിന്റെ സ്ഥാനം. എത്ര മോശം തിരക്കഥയായാലും അവയിലെ സിനിമാ മുഹൂര്‍ത്തങ്ങള്‍ കണ്ടെടുക്കുന്നതില്‍ വിരുതനാണ് ഈ ഒറ്റപ്പാലത്തുകാരന്‍. ഏതുതരം സിനിമയായാലും അതില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കും. അതുകൊണ്ടുതന്നെയാകണം മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ജോസ്.

വലിയ ഹിറ്റുകള്‍ തനിയെ ജനിക്കുകയാണ് എന്ന് ആരൊക്കെ പറഞ്ഞാലും ഹിറ്റുകള്‍ക്ക് ഒരു രസക്കൂട്ടുണ്ടെന്നുള്ളത് സത്യം. ആ രസക്കൂട്ട് മനസിലാക്കിയ എഴുത്തുകാരനാണ് ശ്രീനിവാസന്‍. ഒരു മറവത്തൂര്‍ കനവ് ആ രസക്കൂട്ടിന്റെ വിജയമായിരുന്നു.ലാല്‍ ജോസ് എന്ന സംവിധായകന്റെ ആദ്യചിത്രമായിരുന്നു ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടി അങ്ങോട്ടുചോദിച്ചുകൊടുത്ത ഡേറ്റായിരുന്നു ലാല്‍ ജോസിന്. ഒടുവില്‍ ലാലുവിന് ശ്രീനി തിരക്കഥയെഴുതിക്കൊടുത്തു. മറവത്തൂര്‍ ചാണ്ടിയുടെ സാഹസികതയുടെയും സ്‌നേഹത്തിന്റെയും കഥ.

1998ല്‍ വിഷു റിലീസായാണ് മറവത്തൂര്‍ കനവ് പ്രദര്‍ശനത്തിനെത്തിയത്.ദിവ്യാ ഉണ്ണി നായികയായ ചിത്രത്തില്‍ ബിജു മേനോന്‍, മോഹിനി, ശ്രീനിവാസന്‍, നെടുമുടി വേണു, കലാഭവന്‍ മണി, സുകുമാരി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി.പിന്നണിഗായകനായ ദേവാനന്ദും ഈ ചിത്രത്തിലൂടെ അരങ്ങേറി.ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വിദ്യാസാഗര്‍. ഗാനങ്ങള്‍ സത്യം ഓഡിയോസ് വിപണനം ചെയ്യുകയും ചെയ്തു.150ലധികം ദിവസം പ്രദര്‍ശിപ്പിച്ച ഒരു മറവത്തൂര്‍ കനവ് 1998ലെ ഏറ്റവും വലിയ ഹിറ്റായി മാറി.

ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയുടെ സഹായികളും സുഹൃത്തുക്കളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത് കലാഭവന്‍ മണിയും അഗസ്റ്റിനും ജെയിംസുമായിരുന്നു. ഈ മൂന്നുപേരും ഇന്ന് ജീവനോടെയില്ല എന്നത് മറവത്തൂര്‍ കനവിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെയുള്ള വേദനയാണ്. ഒപ്പം സുകുമാരിയമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here