പെരിങ്ങത്തൂരില്‍ പിടിയിലായ ലീഗ് അക്രമികളെ പൊലീസ് വാഹനം തടഞ്ഞ് മോചിപ്പിക്കാന്‍ ശ്രമം

പെരിങ്ങത്തുരില്‍ വ്യാപകമായി അക്രമം അ‍ഴിച്ചുവിട്ടതിന് പിന്നാലെ പിടിയിലായ ലീഗ് പ്രവര്‍ത്തകരെ പൊലീസ് വാഹനം തടഞ്ഞ് മോചിപ്പിക്കാന്‍ ശ്രമം.

അക്രമത്തെ തുടര്‍ന്ന് പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നതിനിടെയാണ് പൊലീസ് വാഹനം തടഞ്ഞ് പ്രതികളെ മോചിപ്പിക്കാനുള്ള ശ്രമം നടന്നത്.

തുടര്‍ന്ന് പ്രവര്‍ത്തകരം പൊലീസുമായി സംഘര്‍ഷമുണ്ടായി ഏറെ നേരത്തിന് ശേഷമാണ് ലീഗ് പ്രവര്‍ത്തകരെ നീക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ ക‍ഴിഞ്ഞത്.

തുടര്‍ന്ന് ലീഗ്പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. രണ്ട് ദിവസമായി അക്രമ സംഭവങ്ങള്‍ തുടരുന്ന പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചിരുന്നു.

ബഹിഷ്കരണത്തിന് ശേഷവും ലീഗ് പ്രവര്‍ത്തകര്‍ അക്രമാസക്തരായി തന്നെ നിലകൊള്ളുന്നത് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here