ഫോബ്സിൻ്റെ ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ പട്ടികയിൽ 10 മലയാളികൾ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിൻ്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയിൽ ഒന്നാമതായി എത്തിയത്. ആഗോളതലത്തിൽ 589 സ്ഥാനവും ഇന്ത്യയിൽ 26 മത്തെതുമായാണ് യൂസഫലി പട്ടികയിൽ. കഴിഞ്ഞ വർഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്. ഗൾഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും
യൂസഫലിയാണ്.
330 കോടി ഡോളർ ആസ്തിയോടെ ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി.
രവി പിള്ള, ബൈജു രവീന്ദ്രൻ (250 കോടി ഡോളർ വീതം), എസ്. ഡി. ഷിബുലാൽ (190 കോടി ഡോളർ), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (140 കോടി ഡോളർ), ജോർജ്ജ് അലക്സാണ്ട് മുത്തൂറ്റ്, ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, ജോർജ്ജ് തോമസ് മുത്തൂറ്റ് എന്നിവർ 130 കോടി ഡോളർ, ടി.എസ്. കല്യാണരാമൻ 100 കോടി ഡോളർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ
Get real time update about this post categories directly on your device, subscribe now.